Home പ്രവാസം യാത്രാവിലക്ക് കാരണം ദുബായിലെത്താന്‍ കഴിയാത്തവര്‍ക്ക് ആശ്വാസവാര്‍ത്ത; നാട്ടിലിരുന്നും വിസ സ്റ്റാറ്റസ് അറിയാം

യാത്രാവിലക്ക് കാരണം ദുബായിലെത്താന്‍ കഴിയാത്തവര്‍ക്ക് ആശ്വാസവാര്‍ത്ത; നാട്ടിലിരുന്നും വിസ സ്റ്റാറ്റസ് അറിയാം

കോവിഡ് യാത്രാവിലക്ക് മൂലം ദുബായിലേയ്ക്ക് തിരിച്ചുവരാന്‍ സാധിക്കാതെ പ്രതിസന്ധിയിലായവര്‍ക്ക് നാട്ടിലിരുന്നും തങ്ങളുടെ വീസ സ്റ്റാറ്റസ് അറിയാം. ഇതിനായി ദുബായ് വീസക്കാര്‍ (https://amer.gdrfad.gov.ae/visa-inquiry) എന്ന ഗവണ്‍മെന്റ് വെബ്‌സൈറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്.

വീസാ നമ്പര്‍, ആദ്യ പേര്, ഏത് രാജ്യക്കാരനാണ്, ജനനതിയതി എന്നിവ മാത്രം നല്‍കി വീസാ സാറ്റാറ്റസ് അറിയാന്‍ സാധിക്കും. മറ്റു എമിറേറ്റിലെ വീസക്കാര്‍ ഐസിഎ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം പരിശോധിക്കേണ്ടത്.

വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ മലയാളികളടക്കമുള്ളവര്‍ക്ക് ഈ സംവിധാനം ഏറെ ഗുണകരമാണ്. അതേസമയം, നാട്ടില്‍ ബാക്കിയായ പലരും തങ്ങളുടെ വീസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കടുത്ത ആശങ്കയിലുമാണ്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നതിനാല്‍, ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരും ഏറെയാണ്.

വെബ് സൈറ്റ്‌ലിങ്ക്:https://amer.gdrfad.gov.ae/visa-inquiry