Home അറിവ് മൈൽ കുറ്റി കഥ…

മൈൽ കുറ്റി കഥ…

യാത്ര ചെയ്യുമ്പോൾ റോഡരികിൽ നിരവധി മൈൽ കുറ്റികൾ (Mile Stones ) നമ്മൾ കാണാറുണ്ട്. പലനിറത്തിലുള്ളവ.അതിൽ എഴുതിയ ദൂരം നോക്കുമ്പോൾ നമ്മൾ നിറം ശ്രദ്ധിക്കാറില്ല. നിറവും പ്രധാനമാണ് .മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത്. നോക്കാം .
1 . ഓറഞ്ചു നിറം – ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു / .
2 . പച്ച നിറം -State Highway യിൽ കടക്കുന്നു

  1. മഞ്ഞ നിറം – National Highway യിൽ കടക്കുന്നു
    4 . കറുപ്പ് / വെളുപ്പ് -ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു .
    ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് . അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം . നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം . അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും . പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു .
    റോമൻ ഭാഷയിൽ “Mille Passus” എന്നാൽ “ആയിരം ചുവട് “. Mille പിന്നെ Mile ആയി . ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത് .
    1 Mile =1 .60934 Km -1.6 Km . അത് 5280 അടി
    എന്നാൽ വിമാനം , കപ്പൽ , കാറ്റ് എന്നിവയുടെ വേഗം അളക്കാൻ “Nautical Mile ( NM ) ഉപയോഗിക്കുന്നു . കാരണം ഭൂമിയിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement ) പറ്റൂ . ആകാശത്തും കടലിലും latitude എത്ര ഡിഗ്രി മാറി എന്നതനുസരിച്ചു Nautical Mile തീരുമാനിക്കുന്നു .
    1 Nautical Mile =1.852 Km .അതായത് 100 NM എന്നാൽ 100 x 1.8 =180 Km .
    ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽനിന്നുള്ള ദൂരവും NM ൽ കണ്ടാൽ, x 1.8 ചെയ്താൽ കിലോമീറ്റർ കിട്ടും . ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും . ”ഒന്നാം കുറ്റി ,രണ്ടാം കുറ്റി ” എന്നിങ്ങനെ.റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം . അടുത്ത സ്റ്റേഷൻ ,അടുത്ത പ്രധാന സ്റ്റേഷൻ , അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും . ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും . സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്.