കൊവിഡ് പ്രതിസന്ധിയിലുടലെടുത്ത സാമ്പത്തിക ഞെരുക്കത്തിൽ പണത്തിനായി ഇനി സ്വർണം വില്ക്കേണ്ട.വിലയുടെ 90 ശതമാനം വരെ ഇനി സ്വര്‍ണം പണയം വെച്ചാൽ കിട്ടും.
സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. നിലവില്‍ മൂല്യത്തിന്റെ 75% മാത്രമേ വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നുള്ളു. കോവിഡ് 19 രാജ്യത്തെ കുടുംബങ്ങളുടെ ധനസ്ഥിതിയില്‍ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു വര്‍ധന ലോണ്‍ ടു വാല്യു റേഷ്യോ അഥവാ എല്‍ ടി വിയില്‍ വരുത്തിയത്. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കുമ്പോള്‍ 2021 മാര്‍ച്ച് 31വരെ ഇത്തരത്തില്‍ 90 % തുക വരെ വായ്പയായി നല്‍കാനാണ് അനുമതി. കോവിഡ് പ്രതിസന്ധിയില്‍ ജോലിയും വരുമാനവും ഇല്ലാതായവര്‍ക്ക് ആശ്വസിക്കാം.മാറ്റിയെടുക്കാമെന്നല്ലാതെ സ്വർണം വാങ്ങി പണം തരാൻ ജുവല്ലറികൾക്കും വിമുഖതയാണ്.സ്വർണവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ സമ്പാദ്യമായി ആകെ ഉള്ള സ്വര്‍ണം എങ്ങനെ വില്‍ക്കും എന്ന ആശങ്ക ഇതോടെ അകലുകയാണ്.







