ഒന്നിച്ച് വിമാനം പറത്തിയ അമ്മയും മകളും വാര്‍ത്തകളില്‍ നിറയുന്നു. ഈ അമ്മയും മകളും സൂപ്പറാണെന്നാണ് എല്ലാവരും പറയുന്നു. അമേരിക്കക്കാരായ ഇരുവരും കൊമേഴ്സ്യല്‍ വിമാനം പറത്തുന്ന ആദ്യ അമ്മയും മകളുമെന്ന ചരിത്ര നേട്ടമാണ് ഇതോടെ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സൂസി ഗാരെറ്റും മകള്‍ ഡോണ ഗാരെറ്റുമാണ് ഈ നേട്ടത്തിന് അര്‍ഹരായത്.
മൂന്ന് പതിറ്റാണ്ടായി പൈലറ്റായി ജോലി ചെയ്യുകയാണ് ക്യാപ്റ്റന്‍ സൂസി. മകള്‍ ഡോണയുമൊത്ത് യുഎസിലെ സ്‌കൈവെസ്റ്റ് എയര്‍ലൈന്റെ വിമാനമാണ് സൂസി പറത്തിയത്. സൂസിയുടെ ഭര്‍ത്താവ് ഡഗും മകന്‍ മാര്‍ക്കും പൈലറ്റുമാരാണ്. വളരെയേറെ ആസ്വദിച്ചാണ് വീട്ടിലെല്ലാവരും ഈ ജോലി തന്നെ ചെയ്യുന്നതെന്ന് സൂസി പറയുന്നു.
മക്കള്‍ പൈലറ്റുമാരാകുമെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ലെന്നാണ് സൂസി പറയുന്നത. മറ്റുള്ളവര്‍ ഓഫീസിലിരുന്ന് ജോലി ചെയ്യുമ്പോള്‍ തങ്ങളുടെ കുടുംബം വിമാനം പറത്തുകയാണെന്ന വ്യത്യാസം മാത്രമെ ഉള്ളൂവെന്നും സൂസി പറഞ്ഞു.
മകള്‍ക്കൊപ്പം വിമാനം പറത്താനായത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണെന്ന് സൂസി പറയുന്നു. ആദ്യമായി വിമാനം പറത്തുമ്പോള്‍ താന്‍ അനുഭവിച്ച സന്തോഷം മകളുടെ കണ്ണിലും കാണാന്‍ കഴിഞ്ഞുവെന്നും അത് മനസ് നിറച്ചുവെന്നും സൂസി വ്യക്തമാക്കി.