Home വാണിജ്യം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരണം

എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം; മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരണം

രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രം. മാര്‍ച്ച് 31ന് അകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും ബാങ്കുകളോട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

എല്ലാവരെയും ധനകാര്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. ബാങ്കുകളില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴും നിരവധി അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ 73-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. ഡിജിറ്റല്‍ പണമിടപാടുകളെ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കണം. ഡിജിറ്റല്‍ ഇതര പണമിടപാടുകളെ ിരുത്സാഹപ്പെടുത്തണം. യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഉത്തരവില്‍ പറയുന്നുണ്ട്.