ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച മോതിരം നിര്‍മിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരബാദിലെ ഒരു ജ്വല്ലറി ഉടമ. ദ് ഡയമണ്ട് സ്റ്റോര്‍ ബൈ ചന്ദുഭായ് എന്ന ജ്വല്ലറിയുടെ ഉടമ കൊട്ടി ശ്രീകാന്താണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
7801 വജ്രങ്ങളുള്ള മോതിരമാണ് ഇദ്ദേഹം നിര്‍മ്മിച്ചിട്ടുള്ളത്. ‘ദി ഡൈവന്‍ 7801 ബ്രഹ്മ വജ്ര കമലം’ എന്നാണ് മോതിരത്തിന് പേരിട്ടിരിക്കുന്നത്. ആറ് പാളികള്‍ ആയാണ് മോതിരം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ അഞ്ച് പാളികളില്‍ 8 ഇതളുകളുമാണുള്ളത്. അവസാനത്തേതില്‍ ആറ് ഇതളുകളും മൂന്ന് ഫിലമെന്റുകളുമുണ്ട്.
മോതിര നിര്‍മാണത്തിന്റെ വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 2018ലാണ് മോതിരം ഡിസൈനിങ് ആരംഭിച്ചത്. ഇതിനുശേഷം കംപ്യൂട്ടറൈഡ് ഡിസൈനിലൂടെ എത്ര ഡയമണ്ടുകള്‍ വേണ്ടി വരുമെന്നു കണക്കാക്കിയായിരുന്നു നിര്‍മാണം.