
ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമെന്ന് റിപ്പോര്‍ട്ട്. ഉത്തർപ്രദേശും ബിഹാറും ഝാർഖണ്ഡും ദാരിദ്ര്യം കുടുതലുള്ള സംസ്ഥാനങ്ങളാണ്.
എന്നാല്‍ കേരളത്തിൽ ദരിദ്രരായവർ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കിയാണ്. 1.6 ശതമാനമാണിത്. രാജ്യത്ത് ദാരിദ്ര്യം കുറവ് കേരളത്തിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള ജില്ല ഉത്തർപ്രദേശിലെ ശ്രവസ്തിയാണ്. 74.38 ശതമാനം വരുമിത്. കേരളത്തിൽ ഇടുക്കി കഴിഞ്ഞാൽ ദരിദ്രർ കൂടുതൽ ഉള്ള ജില്ല മലപ്പുറമാണ്. 1.11 ശതമാനമാണ് കണക്ക്.
ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്, 0.19 ശതമാനം. ഗോവയിലും ശിശുമരണ നിരക്ക് കുറവാണ്. 0.57 ശതമാനം. ശിശുമരണ നിരക്ക് കൂടുതലുള്ളത് ഉത്തർപ്രദേശിലാണ്. 4.97 ശതമാനം. ബിഹാറിൽ 4.58 ശതമാനവും.
പോഷകാഹാര പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്, 51.88 ശതമാനം. 47.99 ശതമാനമാണ് ജാർഖണ്ഡിലെ പോഷകാഹാര പ്രശ്‌നം. പോഷകാഹാര പ്രശ്‌നം ഏറ്റവും കുറവുള്ളത് സിക്കിമിലാണ്, 13.32 ശതമാനം. കേരളത്തിൽ പോഷകാഹാര കുറവ് 15.29 ശതമാനം.
സ്‌കൂൾ വിദ്യാഭ്യാസ പ്രശ്‌നം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്, 0.54 ശതമാനം. ഹിമാചൽ പ്രദേശിൽ 0.89 ശതമാനം. കൂടുതലുള്ളത് ബിഹാറിലാണ് 12.57 ശതമാനം. യുപിയിൽ ഇത് 11.9 ശതമാനമാണ്.
ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കുറവുള്ള സംസ്ഥാനം ബിഹാർ ആണ്, 2.34 ശതമാനം. കേരളത്തിൽ ഇത് 5.91 ശതമാനമാണ്. ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കൂടുതലുള്ള ജില്ല മണിപ്പൂരാണ്, 60.8 ശതമാനം. മേഘാലയിൽ ഇത് 33.52 ശതമാനം.
ശുചിത്വ പ്രശ്‌നം ഏറ്റവും കുറവുള്ള ജില്ല കേരളമാണ്. 1.86 ശതമാനം മാത്രമാണ് കേരളത്തിലെ ശുചിത്വപ്രശ്‌നം. കേരളത്തിന് പിന്നിൽ രണ്ടാമതായുള്ളത് സിക്കിം ആണ്, 10.42 ശതമാനം. ശുചിത്വ പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ജാർഖണ്ഡിലാണ്, 75.38 ശതമാനം.