Home ആരോഗ്യം ദിവസവും പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍

ദിവസവും പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍

പാവയ്ക്ക ഇഷ്ടപ്പെടുന്നവരായി അധികം ആരും ഉണ്ടാകില്ല. കാരണം, അതിന്റെ കടുത്ത കയ്പ് തന്നെ. എന്നാല്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. അമിതവണ്ണം കുറയ്ക്കാന്‍ മുതല്‍ രക്തം ശുദ്ധീകരിക്കാന്‍ വരെ പാവയ്ക്ക സഹായിക്കും. ഇങ്ങനെയൊരു മികച്ച പച്ചക്കറിയെയാണ് നമ്മള്‍ മാറ്റി നിര്‍ത്തുന്നത്.

വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണം പാവയ്ക്കാ ജ്യൂസിനുമുണ്ട്.

വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. കൂടാതെ ‘ആന്റി ഇന്‍ഫ്‌ലമേറ്ററി’ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ പാവയ്ക്ക സഹായിക്കുന്നു. അതിനാല്‍ കൊളസ്‌ട്രോള്‍ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.

ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ പാവയ്ക്ക പതിവായി കഴിക്കുന്നത് നല്ലതാണ്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പാവയ്ക്ക സഹായിക്കും.

അമിതവണ്ണം പലരുടെയും പ്രധാന പ്രശ്‌നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കലോറിയും വളരെ കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിനുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.