Home കൗതുകം അടിച്ചുമാറ്റിയ മാല മുക്കുപണ്ടം. കട്ടത് സിസി ടിവി ക്യാമറയിലും പതിഞ്ഞു.ഗതികെട്ട കള്ളന്റെ കഥ.

അടിച്ചുമാറ്റിയ മാല മുക്കുപണ്ടം. കട്ടത് സിസി ടിവി ക്യാമറയിലും പതിഞ്ഞു.ഗതികെട്ട കള്ളന്റെ കഥ.

തിരുവനന്തപുരം മലയന്‍കീഴ് ഗോവിന്ദാപുരത്താണ് സംഭവം. ഗോവിന്ദാപുരത്ത് ബസ്‌കാത്തുനില്‍ക്കുകയായിരുന്ന വയോധികയുടെ സമീപം ബൈക്കിലെത്തിയ കള്ളന്‍ ഏറെ പണിപ്പെട്ടാണ് മാല അടിച്ചു മാറ്റിയത്. മാല പൊട്ടിച്ച ഉടന്‍ മരണ വേഗത്തില്‍ കടന്നുകളയുകയും ചെയ്തു. എന്നാല്‍ വയോധിക ഒന്ന് പേടിച്ചുവെങ്കിലും സംഭവം കാര്യമാക്കിയില്ല. സംഭവത്തില്‍ കേസ് കൊടുക്കാനും തയ്യാറായില്ല. മുക്കുപണ്ടമല്ലേ, കള്ളന്‍ കൊണ്ടുപൊയ്‌ക്കോട്ടെയെന്ന മട്ടില്‍ അവർ അടുത്ത ബസ് പിടിച്ചു. പക്ഷേ സംഭവം പോലീസറിഞ്ഞു. സമീപത്തെ സിസി ടിവി ക്യാമറയിൽ കള്ളന്റെ പടം മനോഹരമായി പതിഞ്ഞിട്ടുണ്ട്. പോലീസ് ഇയാൾക്കായി അന്വേഷണം തുടരുകയാണ്. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് മാല വിൽക്കാൻ പോയ കള്ളന്‍ ഇതിനകം മനസിലാക്കിയിരിക്കുമെന്ന് കരുതുന്നു.