Home നാട്ടുവാർത്ത 109 കിലോമീറ്റർ വേഗതയിൽ ഓട്ടോറിക്ഷ.സംഭവം മുടപ്പല്ലൂരിൽ.

109 കിലോമീറ്റർ വേഗതയിൽ ഓട്ടോറിക്ഷ.സംഭവം മുടപ്പല്ലൂരിൽ.

109 കിലോ മീറ്റര്‍ വേഗതയില്‍ കേരളത്തിലെ തിരക്കേറിയ റോഡിലൂടെ ഓട്ടോ ഓടിച്ചതിനാണ് പിഴ. നോട്ടീസ് കൈയ്യില്‍ കിട്ടിയ ഡ്രൈവര്‍ ഞെട്ടി… എങ്ങനെ ഞെട്ടാതിരിക്കും, മണിക്കൂറില്‍ 80 കിലോ മീറ്റര്‍ പരമാവധി വേഗം രേഖപ്പെടുത്തിയ ഓട്ടോയ്ക്കാണ് ഈ വിചിത്ര പിഴ വന്നത്. വടക്കാഞ്ചേരി – വാളയാര്‍ ദേശിയപാതയില്‍ മുടപ്പല്ലൂരിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സലാമിന്റെ ഈ ഓട്ടോ കഴിഞ്ഞ ഏപ്രില്‍ 13 ന് 109 കിലോ മീറ്റര്‍ സ്പീഡില്‍ സഞ്ചേരിച്ചെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസില്‍ പറയുന്നത്. ഓട്ടോയുടെ ചിത്രം സഹിതം രേഖപ്പെടുത്തിയാണ് പിഴയടക്കാനുള്ള നോട്ടീസ് വീട്ടിലെത്തിയത്. ഇത്രത്തോളം വേഗതയില്‍ പോയിട്ടില്ലെങ്കിലും നടപടി ഭയന്ന് സലാം പിഴയടച്ചു. എങ്കിലും ഇതെങ്ങനെ എന്ന ചോദ്യമാണ് സലാം ചോദിക്കുന്നത്. 80 കിലോ മീറ്റര്‍ പരമാവധി വേഗമുള്ള ഓട്ടോയ്ക്ക് ഇത്ര വേഗത്തില്‍ പോകാനാകില്ല എന്നിരിക്കെ സമീപത്തുകൂടി പോയ മറ്റേതെങ്കിലും വാഹനത്തിന്റെ വേഗം അബദ്ധത്തില്‍ ഓട്ടോറിക്ഷയുടെ പേരില്‍ രേഖപ്പെടുത്തിയതാകാമെന്നാണ് ലഭിക്കുന്ന സൂചന.