Home വാണിജ്യം റിലയന്‍സ് ജിയോ; ലോകത്തെ അഞ്ചാമത്തെ കരുത്തുറ്റ ബ്രാന്‍ഡ് റിപ്പോര്‍ട്ട്

റിലയന്‍സ് ജിയോ; ലോകത്തെ അഞ്ചാമത്തെ കരുത്തുറ്റ ബ്രാന്‍ഡ് റിപ്പോര്‍ട്ട്

ലോകത്തെ ഏറ്റവും കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമതെത്തി. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറി. റിലയന്‍സ് തന്നെയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പട്ടികയിലാണ് ജിയോ അഞ്ചാമത് എത്തിയത്. നൂറില്‍ 91.7 ബിഎസ്ഐ സ്‌കോര്‍ നേടിയാണ് ജിയോ നേട്ടം സ്വന്തമാക്കിയതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 40 കോടി ഉപയോക്താക്കളാണ് ഇപ്പോള്‍ ജിയോക്ക് ഉള്ളത്.

ചൈനീസ് ആപ്പ് ആയ വീ ചാറ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 95.4 ബ്രാന്‍ഡ് ഇന്‍ഡക്സ് നേടിയാണ് വീചാറ്റ് ഒന്നാമത് എത്തിയത്. ഓട്ടോമൊബൈല്‍ ഭീമന്‍ ആയ ഫെറാറിയാണ് ബ്രാന്‍ഡ് കരുത്തില്‍ രണ്ടാമത്. റഷന്‍ ബാങ്ക് എസ്ബെര്‍, ബിവറേജ് കമ്പനി കൊക്ക കോള എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.