Home വാണിജ്യം ന്യൂസ്ഫീഡിലെ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുന്നു; പുതിയ നടപടികളുമായി ഫേസ്ബുക്ക്

ന്യൂസ്ഫീഡിലെ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുന്നു; പുതിയ നടപടികളുമായി ഫേസ്ബുക്ക്

ന്യൂസ്ഫീഡില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാനുള്ള നിര്‍ണായകമായ തീരുമാനമെടുത്ത് ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ലെന്നാണ് സക്കര്‍ബര്‍ഗിന്റെ നിലപാട്.

ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. അല്‍ഗോരിതത്തില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുമെന്നും ഫേസ്ബുക്ക് പറയുന്നു.

ക്യാപിറ്റോള്‍ കലാപത്തിന് ശേഷം അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപമുണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങളില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.