Home ആരോഗ്യം വേനൽച്ചൂടിനെ നേരിടാം…

വേനൽച്ചൂടിനെ നേരിടാം…

ദിവസവും രണ്ട്​ ലിറ്റർ വെള്ള​മെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ ഉപ്പിട്ട്​ കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കണം.
പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. മാംസാഹാരം മിതമാക്കണം.
രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെയുള്ള വെയിൽ നേരിട്ട്​ ഏൽക്കാതിരിക്കുക.​ വെയിലത്ത്​ ഇറങ്ങു​മ്പോൾ കുട ഉപയോഗിക്കണം.
കാർ വെയിലത്ത്​ പാർക്ക്​ ചെയ്​ത്​ ഗ്ലാസുമിട്ട്​ അതിനുള്ളിൽ ഇരിക്കരുത്​. കുട്ടികളെയും പ്രായമേറിയവരെയും കാറിലിരുത്തി പുറത്ത്​ പോകരുത്​.
നൈലോൺ, പോളിസ്​റ്റർ വസ്​ത്രങ്ങൾ ഒഴിവാക്കുക. അയഞ്ഞ കോട്ടൺ വസ്​ത്രങ്ങളാണ്​ നല്ലത്​.
പ്രായമേറിയവർ, കുട്ടികൾ, മറ്റു​ ദീർഘകാല ആരോഗ്യപ്രശ്​നങ്ങൾ ഉള്ളവർ എന്നിവർക്ക്​ പ്രത്യേക ശ്രദ്ധയും പരിചരണവും നൽകണം.