Home ആരോഗ്യം തണുപ്പുകാലത്തെ ആരോഗ്യം; പ്രതിരോധശേഷി കൂട്ടാന്‍ മൂന്ന് ആഹാരങ്ങള്‍

തണുപ്പുകാലത്തെ ആരോഗ്യം; പ്രതിരോധശേഷി കൂട്ടാന്‍ മൂന്ന് ആഹാരങ്ങള്‍

പ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യത്തോടെ ജീവിക്കണമെങ്കില്‍ മികച്ച പ്രതിരോധശേഷിയും ആവശ്യമാണ്. കൊറോണ വൈറസിനെ ചെറുക്കാനും രോഗപ്രതിരോധശേഷി വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഈ തണുപ്പുകാലത്ത് പ്രതിരോധശേഷിയുടെ പ്രാധാന്യം വളരെ കൂടുതലാണ്.

പോഷകഗുണമുള്ള നല്ല ആഹാരങ്ങള്‍ കഴിച്ച് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. വൈറ്റമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാന്‍ പ്രധാനമായും കഴിക്കേണ്ടത്.

ഒന്ന്

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീനും ഫൈബറും വൈറ്റമിന്‍ ഇയും ധാരാളം അടങ്ങിയ ഇവ രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയെ തടയാനും ഒരു പരിധി വരെ ഇത്തരം നട്‌സിന് കഴിയുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രണ്ട്

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഭക്ഷണമാണ് ഓറഞ്ച്. കൂടാതെ പേരയ്ക്ക, നാരങ്ങ, കിവി എന്നിവയും കഴിക്കുന്നത് നല്ലതാണ്.