Home അറിവ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ രേഖകള്‍ വേണ്ട

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ രേഖകള്‍ വേണ്ട

ധാറില്ലാതെ ഒരു കാര്യവും നടക്കില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ അംഗമാകുന്നതിനും വായ്പകള്‍, സബ്‌സിഡികള്‍ തുടങ്ങിയവ നേടുന്നതിനും ആധാര്‍ നമ്പര്‍ കൂടിയേ തീരൂ. ബാങ്ക് അക്കൗണ്ട് തുടങ്ങാനും കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാനുമെല്ലാം തന്നെ ആധാര്‍ നമ്പര്‍ ഒരു അവിഭാജ്യ ഘടകമാണ്. ടെലികോം കമ്പനികള്‍, പൊതുവിതരണ സമ്പ്രദായം എന്നിവയ്‌ക്കെല്ലാം ആധാറാണ് തിരിച്ചറിയല്‍ രേഖയായി നല്‍കുന്നത്.

ആധാറില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാന്‍ ഇനി രേഖകളുടെ ആവശ്യമില്ല. ആധാര്‍ സേവാ കേന്ദ്രത്തില്‍ നേരിട്ടു ചെന്ന് ഒരു ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം മതി. ചേര്‍ക്കേണ്ട മൊബൈല്‍ നമ്പര്‍ കൃത്യമായി നിര്‍ദിഷ്ട സ്ഥാനത്ത് എഴുതിയിരിക്കണം. മൊബൈല്‍ നമ്പര്‍ കൂടാതെ ഫോട്ടോ, ഇമെയില്‍ വിലാസം, ബയോമെട്രിക്‌സ് എന്നിവയും രേഖകളില്ലാതെതന്നെ അപ്‌ഡേറ്റ് ചെയ്യാം.

ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിനാണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത്. മൊബൈലിലൂടെ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് മിക്കവാറും ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നത്. ഇന്‍കംടാക്‌സ് റിട്ടേണ്‍ സബ്മിറ്റ് ചെയ്തശേഷം ഇവെരിഫിക്കേഷന്‍ നടത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗം ആധാര്‍ ഒടിപി വഴിയാണ്. ഇങ്ങനെ ഒടിപി ലഭിക്കണമെങ്കില്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണം. ഇ ആധാറിന്റെ പകര്‍പ്പ് സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്നതുപോലും മൊബൈലിലേക്കു ലഭിക്കുന്ന ഒടിപി (വണ്‍ ടൈം പാസ്വേഡ്) വഴിയാണ്.