Home നാട്ടുവാർത്ത പഴുത്ത അടയ്ക്കയ്ക്ക് റെക്കോഡ് വില.

പഴുത്ത അടയ്ക്കയ്ക്ക് റെക്കോഡ് വില.

പഴുത്ത അടയ്ക്കയ്ക്ക് റെക്കോഡ് വില. ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവിൽപ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടയ്ക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്.

വലിയ തുകയ്ക്ക് ലഭിക്കുന്നതിലധികവും ഗുണമേന്മ കുറഞ്ഞതുമാണ്.കാലാവസ്ഥാവ്യതിയാനം കാരണമാണ് വില മൂന്നിരട്ടിയിലധികമായി വർധിക്കാൻ കാരണമായി മൊത്തവ്യാപാരികൾ പറയുന്നത്.

കേരളത്തിലെ അടയ്ക്കയുടെ സീസൺ കഴിഞ്ഞാൽ തമിഴ്നാട്ടിലെ രാജപാളയം, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് അടയ്ക്ക എത്തുന്നത്. ഇടുക്കി ജില്ലയിലെ മറയൂരിൽനിന്നും പഴുത്ത അടയ്ക്ക ലഭ്യമായിരുന്നു. ശക്തമായ മഴയാണ് വില വർധനയ്ക്ക് കാരണം. ക്വിന്റലിന് നൂറ് രൂപയിൽ താഴെയായിരുന്നത് ഇപ്പോൾ 200 രൂപയോളം വന്നു. 20-ഉം 25-ഉം അടയ്ക്കയാണ് ഒരു കിലോയിൽ ഉണ്ടാവുക. വില വർധനയുള്ളതിനാൽ ഇപ്പോൾ കെട്ടിനുള്ളിൽ മോശമായതും പാകമാകാത്തതുമായ അടയ്ക്കയും ധാരാളമായി എത്തുന്നുണ്ട്.