കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു.
പടരുന്നത് പുതിയ വകഭേദമല്ലെന്നും, കരുതൽ വേണമെന്നും ആരോഗ്യമന്ത്രി.രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്നും നിർദേശം. സാമൂഹിക അകലം, മാസ്ക് ഉപയോഗം എന്നിവ തുടരേണ്ടതുണ്ട്
നിലവിൽ 21,177 പേരാണ് വൈറസ് ബാധ മൂലം ആശുപത്രികളും വീടുകളിലുമായി ചികിത്സയിലുള്ളത്.ഇന്നലെ പത്തു പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 5,24,651 ആയി.കേരളത്തില്‍ ഇന്നലെയും ആയിരത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ എത്തുന്നത്.ഇന്നലെ 1,278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. 407 കേസുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ടട്ട് ചെയ്തത്