Home വാണിജ്യം ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍; നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇനി 100 ജിബി

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎസ്എന്‍എല്‍; നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇനി 100 ജിബി

പയോക്താക്കളെ സന്തോഷിപ്പിക്കാന്‍ പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. വേഗതയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ 100 ജിബി ഡാറ്റയാണ് പുതിയ പദ്ധതിയില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഇതുവഴി ഉപയോക്താവിന് ഉപയോഗിക്കാം. അതായത് ഒരു ദിവസം ഇത്ര ജിബി എന്ന നിയന്ത്രണം ഇല്ല. 100 ജിബി ഡേറ്റ കഴിഞ്ഞാല്‍ ഡാറ്റ് വേഗത 84 കെബിപിഎസ് ആയി കുറയും.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനില്‍ സൗജന്യ ബിഎസ്എന്‍എല്‍ ട്യൂണുകളും ഇറോസ് നൗ, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവ ലഭിക്കും. അതേ സമയം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട് ഈ രണ്ട് പ്ലാനുകളിലെയും ദിവസ ഉപയോഗ പരിധി ഇനിയുണ്ടാകില്ല. ഇനി മുതല്‍ 247 പ്ലാനില്‍ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം. 1999 രൂപ പ്ലാനില്‍ 500 ജിബി ഡേറ്റയും പ്രതിദിന പരിധിയില്ലാതെ ലഭിക്കും.

699 രൂപയുടെ പ്രൊമോഷണല്‍ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബര്‍ വരെയാണ് നീട്ടിയത്. ഈ പ്ലാനില്‍ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. പരിധി കഴിഞ്ഞാല്‍ വേഗം 80 കെബിപിഎസായി കുറയ്ക്കും.

സെപ്റ്റംബര്‍ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്യാം. പരിധിയില്ലാത്ത വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാല്‍ കോളുകള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണ്. സെപ്റ്റംബറിനു ശേഷം ഈ പ്ലാനിന്റെ കാലാവധി വീണ്ടും 160 ദിവസമായി കുറയും.