Home അറിവ് നിയന്ത്രണങ്ങള്‍ ഒഴിവാക്കരുത്; കോവിഡ് അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന

നിയന്ത്രണങ്ങള്‍ ഒഴിവാക്കരുത്; കോവിഡ് അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്നും വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്നും ലോകാരോഗ്യ സംഘടനാ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് രോഗം ബാധിക്കുന്നത്. യൂറോപ്പിലും ഇത് തന്നെയാണ് അവസ്ഥ. ആഴ്ചയില്‍ അര ദശലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനല്‍ നിന്ന് നാം മനസിലാക്കേണ്ടത് കൊവിഡ് വ്യാപനം പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ തരംഗത്തിന്റെ തുടക്കത്തില്‍ ഓരോ നാല് ആഴ്ചയിലും താരതമ്യപ്പെടുത്തുമ്പോള്‍ കൊവിഡ് കേസുകള്‍ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക ഡയറക്ടര്‍ ഡോ. മാറ്റ്ഷിഡിസോ മൊയിതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.