Home വാഹനം ഫ്രീ സര്‍വീസും വാറണ്ടി പിരീഡും നീട്ടി മാരുതി സുസുക്കി

ഫ്രീ സര്‍വീസും വാറണ്ടി പിരീഡും നീട്ടി മാരുതി സുസുക്കി

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി. ഫ്രീ സര്‍വീസ്, വാറണ്ടി പീരിഡ്, എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.

മാര്‍ച്ച് 15നും മെയ് 31 നും ഇടയില്‍ കാലാവധി തീരുന്ന വിവിധ സേവനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജൂണ്‍ 30 വരെ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മാരുതി സുസുക്കി അറിയിച്ചു.

രാജ്യത്ത് എല്ലായിടത്തും ലോക്ക്ഡൗണ്‍ ആണ്. കാറുടമകള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ഷോറൂമില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്.ഈ പശ്ചാത്തലത്തിലാണ് വിവിധ സേവനങ്ങളുടെ കാലാവധി മാരുതി സുസുക്കി നീട്ടിയത്.