Home അറിവ് അടിമുടി ഉലക്കും തൈറോയ്ഡ് താളപിഴകൾ

അടിമുടി ഉലക്കും തൈറോയ്ഡ് താളപിഴകൾ

കഴുത്തിനു മുൻവശത്ത് പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തിൽ അടിമുടി പ്രശ്നങ്ങളാണ്.. അത്രയും പ്രാധാന്യമുണ്ട് തൈറോയ്ഡിന്. എന്നാൽ തൈറോയ്ഡ് ഗ്രന്ഥി സ്വമേധയാ ആണോ ഈ ജോലികൾ എല്ലാം ചെയ്യുന്നത്? ഒരിക്കലുമല്ല.. മുകളിൽ ഇരുന്നു ഒരാൾ എല്ലാം കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.. അയാളാണ് തലയിൽ സ്ഥിതിചെയ്യുന്ന ഇത്തിരിക്കുഞ്ഞൻ പിറ്റ്യൂട്ടറി ഗ്രന്ഥി. ഈ ഗ്രന്ഥിയിൽ നിന്നും വരുന്ന TSH എന്ന ഹോർമോൺ നൽകുന്ന പ്രോത്സാഹനത്തിന്റെ ബലത്തിലാണ് തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തിക്കുന്നത്. പിറ്റ്യൂട്ടറി ഗ്രന്ഥിയാവട്ടെ ഹൈപോതലാമസ് ഗ്രന്ഥിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്..

ഏറ്റവും സാധാരണയായി കാണപ്പെടുന്ന തൈറോയ്ഡ് രോഗം, ഹോർമോൺ കുറവാകുന്ന അവസ്ഥ അഥവാ ഹൈപൊതൈറോഡിസം ആണ്ഓട്ടോഇമ്മ്യൂൺ തൈറോഡിറ്റിസ്എന്ന അസുഖമാണ് ഹൈപൊതൈറോഡിസത്തിന്റെ ഏറ്റവും പ്രധാന കാരണം. ശരീരത്തിലെ പ്രതിരോധ സമ്പ്രദായം തന്നെ സ്വന്തം തൈറോയ്‌ഡിനെ അബദ്ധത്തിൽ നശിപ്പിച്ചു കളയുന്ന അവസ്ഥ..ഭക്ഷണത്തിലെ അയഡിൻ അളവ് കുറഞ്ഞാലും കൂടിയാലും തൈറോയ്ഡ് പ്രവർത്തനം തകരാറിൽ ആവാം.ഉറക്കം കൂടുതൽ, തടി കൂടൽ∙ കാലിൽ നീര്∙ ഹൃദയത്തിലും ശ്വാസകോശത്തിലും നീര്∙ മലബന്ധം∙ ആർത്തവ ക്രമക്കേടുകൾ∙ വന്ധ്യത∙ ചില പേശികൾ അസാധാരണമാം വിധം വലുതാവൽ∙ രക്ത സമ്മർദം, കൊളസ്ട്രോൾ തുടങ്ങിയവ വർധിക്കൽ..നീരു വന്നു വീർത്ത മുഖം, കൺപോളകൾ, ആരോഗ്യമില്ലാത്ത, എളുപ്പത്തിൽ കൊഴിയുന്ന തിളക്കമില്ലാത്ത മുടി, വരണ്ട, പരുപരുത്ത ചർമം, ഊർജ്ജം ഒട്ടും ഇല്ലാത്ത മുഖം…എന്നിവ ഹൈപ്പോതൈറോയ്ഡിസം ലക്ഷണങ്ങൾ .

ശരീരം അടിമുടി ഉലച്ചു കളയുന്ന അസുഖമാണ് ഹൈപ്പർ തൈറോയിഡിസം . പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്∙ ശരീരം മെലിയൽ∙ പേശികള്‍ക്ക് ബലം കുറയല്‍∙ കൈ വിറയൽ∙ നെഞ്ചിടിപ്പ് കൂടൽ∙ കണ്ണുകൾ പുറത്തേക്കു തള്ളിവരിക∙ വിശപ്പ് കൂടൽ∙ ഹൃദയത്തിന്റെ മിടിപ്പിലും പമ്പിങ്ങിലും പ്രശ്നങ്ങൾ∙ കൂടുതൽ തവണ വയറ്റിൽ നിന്നും പോവൽ∙ വിയർപ്പു കൂടുതലാവൽ,

T4 എന്ന രണ്ടു ഹോർമോണുകളാണ് പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയിൽ നിർമിക്കപ്പെടുന്നത്. T3, T4 ഹോർമോണുകൾ കുറഞ്ഞു പോവുന്ന അവസ്ഥയാണ് ഹൈപൊതൈറോഡിസം . പ്രസ്തുത ഹോർമോണുകൾ കൂടുന്ന അവസ്ഥയെ ഹൈപ്പർ തൈറോയിഡിസം എന്നു പറയും.

തൈറോയ്ഡിനകത്തെ പ്രശ്നങ്ങൾ കാരണം T3, T4 ഹോർമോണുകൾ ആവശ്യത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ സ്വാഭാവികമായും ശരീരം അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ ആലോചിക്കും. പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനം വെട്ടിക്കുറച്ചാണ് ശരീരം അതിനായി ശ്രമിക്കുന്നത്. T3, T4 വളരെ കൂടുതലും TSH വളരെ കുറവും ആണെങ്കിൽ തൈറോയ്ഡ് ആവശ്യത്തിൽ കൂടുതൽ ഹോർമോൺ നിർമിക്കുന്നുണ്ടെന്നു മനസ്സിലാക്കാം.

ഹൈപ്പർതൈറോയ്ഡിസം രോഗികളിൽ ഇങ്ങനെയാണ് തൈറോയ്ഡ് ടെസ്റ്റിന്‍റെ റിപ്പോർട്ട് കിട്ടുന്നത്.ഇനി തൈറോയ്ഡ് ഹോർമോൺ വേണ്ട രൂപത്തിൽ ഉൽപാദനം നടക്കുന്നില്ലെങ്കിലോ … T3, T4 ലെവൽ കുറയും.. സ്വാഭാവികമായും പിറ്റ്യൂട്ടറി ഗ്രന്ഥി കൂടുതൽ TSH ഉൽപ്പാദിപ്പിച്ച് ഈ അവസ്ഥ മറികടക്കാൻ ശ്രമിക്കും… T3, T4 കുറഞ്ഞു TSH കൂടുന്ന ഈ അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം (Hypothyroidism).

പ്രായ, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ വരാം. രോഗ ലക്ഷണങ്ങള്‍ ചിലപ്പോള്‍ നേരിയ തോതില്‍ മാത്രമേ കാണുകയുള്ളൂ. ചെറിയ സംശയമാണെങ്കില്‍ പോലും വേണ്ട ടെസ്റ്റുകള്‍ നടത്തി വ്യക്തത വരുത്തുന്നതാണ് ഉചിതം.