Home Uncategorized അഷ്മുടിക്കായലില്‍ പുതിയ തുരുത്തുകള്‍ രൂപപ്പെട്ടു: സുനാമിക്ക് ശേഷമുള്ള മാറ്റമെന്ന് വിദഗ്ധര്‍, വിശദവിരങ്ങള്‍ അറിയാം

അഷ്മുടിക്കായലില്‍ പുതിയ തുരുത്തുകള്‍ രൂപപ്പെട്ടു: സുനാമിക്ക് ശേഷമുള്ള മാറ്റമെന്ന് വിദഗ്ധര്‍, വിശദവിരങ്ങള്‍ അറിയാം

ഷ്ടമുടി കായലില്‍ പുതിയ തുരുത്തുകള്‍ രൂപപ്പെടുന്നതായി കണ്ടെത്തി. 15 സെന്റ് സ്ഥലത്തിന്റെ വിസ്തൃതിയിലുള്ള തുരുത്താണ് രൂപപ്പെട്ടത്. സാമ്പ്രാണിക്കോടിക്കു സമീപമാണ് തുരുത്തു രൂപപ്പെട്ടിരിക്കുന്നത്. ഇതു കൂടാതെ ചവറ തെക്കും ഭാഗത്തും രണ്ട് തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

കേരള സര്‍വകലാശാല സുവോളജി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍. സാമ്പ്രാണിക്കോടിയില്‍ കരയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി കണ്ടെത്തിയിരിക്കുന്ന തുരുത്തില്‍ വൃക്ഷങ്ങളും കാട്ടുചെടികളും വളര്‍ന്നു നില്‍ക്കുകയാണ്.

20 ഇനം പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഞണ്ടുകളുടെ ആവാസ കേന്ദ്രം കൂടിയാണിത് എന്നാണ് കരുതപ്പെടുന്നത്. ചവറ തെക്കും ഭാഗത്തെ തുരുത്തുകളില്‍ കുറ്റിച്ചെടികള്‍ വളരുന്നുണ്ട്.സൂനാമിക്കു ശേഷമാണ് അഷ്ടമുടി കായലിനു ഈ മാറ്റം സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.

സുനാമിക്ക് ശേഷം പലയിടത്തും കായലിന്റെ ആഴം കുറഞ്ഞു. കായലിന്റെ ചില ഭാഗങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചിലയിടത്തു അടിത്തട്ട് താഴ്ന്നു. ഭൂമിക്കടിയിലെ മാറ്റങ്ങള്‍ കൊണ്ടാണിതെന്നും, തുരുത്തു രൂപപ്പെടുന്നതും സൂനാമിയുടെ ഫലമാണെന്ന് കേരള സര്‍വകലാശാല സുവോളജി വിഭാഗം അധ്യാപകന്‍ ഡോ സൈനുദ്ധിന്‍ പട്ടാഴി പറഞ്ഞു.