Home കൗതുകം സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യം നിര്‍മ്മിക്കുന്ന പാലം; പുറംലോകം കാണാന്‍ വഴി ലഭിച്ച സന്തോഷത്തില്‍ ഒരു...

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യം നിര്‍മ്മിക്കുന്ന പാലം; പുറംലോകം കാണാന്‍ വഴി ലഭിച്ച സന്തോഷത്തില്‍ ഒരു ഗ്രാമം

ന്ത്യക്ക് സ്വാതന്ത്ര്യം കിട്ടയതിന് ശേഷം തങ്ങളുടെ പഞ്ചായത്തില്‍ ആദ്യമായൊരു പാലം നിര്‍മ്മിച്ചതിന്റെ ആഹ്ലാദത്തിലാണ് ഒരു ഗ്രാമം മുഴുവനും. ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ സത്യാല്‍ട്ട ഗ്രാമത്തിലാണ് നാട്ടുകാരുടെ ചിരകാല സ്വപ്നമായ പാലം പണി പൂര്‍ത്തിയായിരിക്കുന്നത്.

ഉള്‍പ്രദേശമായ സത്യാല്‍ട്ടാ ഗ്രാമത്തില്‍ നിന്നും പുഴ മുറിച്ചു കടന്നുവേണമായിരുന്നു പുറം ലോകത്ത് എത്താന്‍. ഇപ്പോഴതിന് നേരിയ ഒരു പരരിഹാരമായിരിക്കുകയാണ്. നടപ്പാലമാണ് നിലവവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തരം ഞങ്ങളുടെ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ പാലമാണിതെന്നും പ്രദേശത്തെ 1500 കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകുമെ്ന്നുമാണ് ഗ്രാമവാസിയായ യാഷ്പാല്‍ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല, ഒരു ഗ്രാമം ഒന്നടങ്കം ഇതു തന്നെയാണ് പറയുന്നത്.