Home അറിവ് മനുഷ്യശരീരം തിന്നുന്ന പാരസൈറ്റുകള്‍ വര്‍ധിക്കുന്നു; കാലാവസ്ഥാ വ്യതിയാനം കാരണമെന്ന് വിദഗ്ധര്‍

മനുഷ്യശരീരം തിന്നുന്ന പാരസൈറ്റുകള്‍ വര്‍ധിക്കുന്നു; കാലാവസ്ഥാ വ്യതിയാനം കാരണമെന്ന് വിദഗ്ധര്‍

നുഷ്യ ശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിച്ച് രോഗം പരത്തുന്ന പാരസൈറ്റുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലീഷ്മാനിയ എന്ന പരാദമാണ് രോഗം പടര്‍ത്തുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് കാരണമെന്നും എത്രയും വേഗം തടയിടാന്‍ കഴിഞ്ഞെങ്കില്‍ വടക്കന്‍ അമേരിക്കയിലേക്ക് രോഗവ്യാപനം ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരിനം ചെള്ളുകളെയാണ് സാധാരണയായി ഇവ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. മനുഷ്യര്‍ക്ക് ഈ ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ അണുബാധ ഉണ്ടാകുന്നു. ത്വക്കില്‍ വൃണങ്ങള്‍ ഉണ്ടാവാനും അവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കാനും ഇത് കാരണമാകും. ലീഷ്മാനിയാസിസ് എന്നാണ് ഈ രോഗത്തിന്റെ പേര്.

80 രാജ്യങ്ങളിലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലാ അസര്‍ അഥവാ കരിമ്പനി എന്നപേരില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ടു പകരാറില്ല.

ആഗോളതലത്തില്‍ പ്രതിവര്‍ഷം രണ്ടു ദശലക്ഷം ആളുകര്‍ക്ക് ലീഷ്മാനിയാസിസ് രോഗബാധ ഉണ്ടാവുകയും 70,000 പേര്‍ മരണപ്പെടുകയും ചെയ്യുന്നതായി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണക്കുകള്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനവും പാരസൈറ്റുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുന്നതുമാണ് രോഗം മനുഷ്യരിലേക്ക് വ്യാപിക്കാന്‍ കാരണമാകുന്നത് എന്നാണ് വിദഗ്ധരുടെ നിഗമനം.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുന്നതും കാലാവസ്ഥാവ്യതിയാനവും തമ്മില്‍ അടുത്ത ബന്ധമാണുള്ളത് എന്ന് മെക്‌സിക്കോ നാഷണല്‍ ഓട്ടോണോമസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ വിക്ടര്‍ സാന്‍ഷെസ് പറയുന്നു.