Home അറിവ് കെ എസ് ആർ ടി സി വോൾവോ ഇനി സ്വിഫ്റ്റ്.. അറിയാം സൗകര്യങ്ങൾ.

കെ എസ് ആർ ടി സി വോൾവോ ഇനി സ്വിഫ്റ്റ്.. അറിയാം സൗകര്യങ്ങൾ.

കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ് ആരംഭിക്കുന്നു..കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസിയുടെ ആദ്യ സര്‍വീസാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ്. ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്.. തമ്പാന്നൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് ആണ്‌ ആരംഭം.

ദീർഘദൂര സർവീസ് ബസുകളിലെ യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി. വാങ്ങിയ ലക്ഷ്വറി വോൾവോ ബസുകൾ ആണ്‌ സ്വിഫ്റ്റ്.ഈ ബസുകൾ അലക്ഷ്യമായി ഓടിച്ച് അപകടത്തിൽപ്പെട്ടാൽ ഡ്രൈവറുടെ പണിപോകും. ഡ്രൈവർ ജോലിക്കായി നൽകിയിട്ടുള്ള വ്യവസ്ഥകളിലും ഇക്കാര്യം വ്യക്തമായി അറിയിച്ചിട്ടുണ്ട്.ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ വിഹിതം ഉപയോ​ഗിച്ച്‌ 116 ബസാണ് സ്വിഫ്റ്റ് വാങ്ങിയത്. റിസര്‍വേഷന്‍ വഴി മാത്രമേ ടിക്കറ്റ് ലഭിക്കു.

വോൾവോ ബി 11ആർ ഷാസി ഉപയോഗിച്ച് നിർമിച്ച ബസുകളാണ് കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനു വേണ്ടി എത്തിയത് . ആദ്യമായാണ് കോർപ്പറേഷൻ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. സമീപഭാവിയിൽ 116 ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകും.