Home വാണിജ്യം ഭവന വായ്പാനിരക്ക് 6.70 ശതമാനമായി കുറച്ച് എസ്ബിഐ; പ്രോസസിങ് ഫീസ് ഇല്ല

ഭവന വായ്പാനിരക്ക് 6.70 ശതമാനമായി കുറച്ച് എസ്ബിഐ; പ്രോസസിങ് ഫീസ് ഇല്ല

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് വെട്ടിക്കുറച്ചു. 6.70 ശതമാനം മുതലാണ് വിവിധ പ്ലാനുകള്‍ക്കായി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പലിശനിരക്കില്‍ 70 ബേസിക് പോയന്റ് വരെയാണ് കുറവ് വരുത്തിയത്.

മാര്‍ച്ച് 31 വരെ പരിമിതമായ സമയത്തേയ്ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. നിലവില്‍ ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് ഇല്ല. അടുത്തിടെയാണ് ബാങ്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കിയത്. സിബില്‍ സ്‌കോര്‍ അനുസരിച്ചാണ് ഇടപാടുകാരന് പലിശനിരക്കില്‍ ഇളവ് അനുവദിക്കുക.

വായ്പാ തിരിച്ചടവില്‍ മുടക്കം വരുത്താത്തവര്‍ക്ക് പലിശനിരക്കില്‍ ഇളവ് നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് എസ്ബിഐയുടെ കണക്കുകൂട്ടല്‍. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതലാണ് പലിശനിരക്ക് ആരംഭിക്കുക.75ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് 6.75 ശതമാനം മുതലാണ് പലിശനിരക്ക്.