Home അറിവ് മരുന്ന് ബില്ലുകൾ വായിക്കാൻ കഴിയുന്ന തരത്തിൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മരുന്ന് ബില്ലുകൾ വായിക്കാൻ കഴിയുന്ന തരത്തിൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഗുണനിലവാരമുള്ള പേപ്പറിൽ ഗുണനിലവാരമുള്ള മഷി ഉപയോഗിച്ചു വായിക്കാൻ കഴിയുന്ന തരത്തിൽ മാത്രം മരുന്നുകൾക്കുള്ള ബില്ലുകൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇത് സംബന്ധിച്ച് എല്ലാ മെഡിക്കൽ ഷോപ്പ് ലൈസൻസികൾക്കും കർശന നിർദ്ദേശം നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തൃശൂർ ജില്ലാ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർക്ക് നിർദ്ദേശം നൽകി. സ്വകാര്യാശുപത്രി ഫാർമസിസ്റ്റുകളും മെഡിക്കൽ സ്റ്റോറുകളും നൽകുന്ന ബില്ലുകൾ വായിക്കാൻ കഴിയില്ലെന്ന് ആരോപിച്ച് പുന്നയൂർക്കുളം സ്വദേശി ശ്രീജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഇത്തരത്തിൽ ബിൽ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാറുണ്ടെന്ന് ജില്ലാ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കമ്മീഷനെ അറിയിച്ചു.പരാതി വസ്തുനിഷ്ഠമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു