Home അറിവ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഗൃഹാതുരമായ ഓര്‍മമാത്രം

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഗൃഹാതുരമായ ഓര്‍മമാത്രം

ലോകം ഇന്റര്‍നെറ്റ് ഉപയോഗിച്ചു പഠിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി ഗൃഹാതുരമായ ഓര്‍മമാത്രം27 വര്‍ഷത്തെ സേവനത്തിനുശേഷം തങ്ങളുടെ ഏറ്റവും പഴക്കമേറിയ ഇന്റര്‍നെറ്റ് ബ്രൗസര്‍ ഇന്ന് അടച്ചുപൂട്ടിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

വിന്‍ഡോസ് 10 പതിപ്പുകളില്‍ 2022 ജൂണ്‍ 15 മുതല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. ഉപയോക്താക്കളോട് പുതിയ വെബ് ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രഖ്യാപിച്ചതു പ്രകാരം തന്നെ ഇന്നുതൊട്ട് ഡെസ്‌ക്ടോപ്പുകളില്‍ എക്‌സ്‌പ്ലോറര്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇതുവഴി സര്‍ച്ച്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ നേരെ മൈക്രോസോഫ്റ്റ് എഡ്ജിലായിരിക്കും എത്തുക.

1995ലാണ് വിന്‍ഡോസ് 95ല്‍ ആഡ്‌ഓണ്‍ പാക്കേജായി ആദ്യമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അവതരിക്കുന്നത്. പിന്നീട് മൈക്രോസോഫ്റ്റ് എക്‌സ്‌പ്ലോറര്‍ സൗജന്യമായി നല്‍കിത്തുടങ്ങി. 2003 ആയപ്പോഴേക്കും 95 ശതമാനംവരെയായിരുന്നു ബ്രൗസറിലെ ഉപയോക്താക്കള്‍. എന്നാല്‍, മത്സരംഗത്ത് പുതിയ പോരാളികളെത്തിയതോടെ അതിനൊത്ത് പിടിച്ചുനില്‍ക്കാന്‍ പിന്നീട് മൈക്രോസോഫ്റ്റിനായില്ല.

ഈ വിടപറച്ചില്‍ ഒരുപാട് ഓര്‍മകളുടെ തിരിച്ചുപോക്ക് കൂടിയാണ്. ‘വര്‍ഷങ്ങളായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പിന്തുണച്ചതിന് എല്ലാവരോടുമുള്ള നന്ദി എത്ര പറഞ്ഞാലും മതിവരില്ല.’ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ വിടപറച്ചിലിനെ കുറിച്ച്‌ മൈക്രോസോഫ്റ്റ് കുറിച്ചതിങ്ങനെയാണ്.