Home അറിവ് ഒരു മിസ്ഡ് കോള്‍ മതി; പാചകവാതകം ബുക്ക് ചെയ്യാം

ഒരു മിസ്ഡ് കോള്‍ മതി; പാചകവാതകം ബുക്ക് ചെയ്യാം

Supply of emergency items like LPG during lockdown in city. Near a gas godown, two delivery persons are engaged in unloading LPG gas cylinders from a lorry (semi-truck). Another person in uniform is putting those gas cylinders in a small delivery van used to deliver them to consumers. Photo taken in Kolkata on 04/09/2020, 16th day of pan India lockdown.

ന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേന്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഗ്യാസ് ബുക്ക് ചെയ്യാന്‍ ഇനി ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ മതി. രാജ്യത്തെവിടെ നിന്നും ഒറ്റ നമ്പറിലേക്കു മിസ്ഡ് കോള്‍ ചെയ്താല്‍ പാചക വാതക സിലിണ്ടര്‍ ബുക്കു ചെയ്യാനാകുമെന്നാണ് വിവരം. 8454955555 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോള്‍ ചെയ്യേണ്ടത്.

നിലവില്‍ ഐവിആര്‍എസ് സംവിധാനത്തിലാണ് ഇന്‍ഡേന്‍ ബുക്കിങ് നടത്തുന്നത്. ഇതിനു ഉപഭോക്താക്കള്‍ക്കു കോള്‍ ചാര്‍ജ് ചെലവാകും. മാത്രമല്ല, ഐവിആര്‍എസ് ഉപയോഗിക്കുന്നത് പ്രായമായ ഉപഭോക്താക്കള്‍ക്കു പ്രയസമുണ്ടാക്കുന്നതായും കമ്പനി വിലയിരുത്തി.

ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്. ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാം. ഈ സംവിധാനം ഉടന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കും.

രാജ്യത്തുടനീളം ഗ്യാസ് വിതരണത്തിനുള്ള താമസം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം കൊണ്ടും ഏതാനും മണിക്കൂറുകള്‍ കൊണ്ടും ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ട്.