Home വാണിജ്യം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശ; എസ്ബിഐ വികെയറിന്റെ കാലാവധി കൂട്ടി

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശ; എസ്ബിഐ വികെയറിന്റെ കാലാവധി കൂട്ടി

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ‘എസ്ബിഐയുടെ പദ്ധതിയാണ് വികെയര്‍. ഇതിന്റെ കാലാവധി രണ്ടാം തവണയും നീട്ടിയിരിക്കുകയാണ് എസ്ബി ഐ. സ്ഥിര നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ്ബിഐ നീട്ടുന്നത്.

കഴിഞ്ഞ മേയില്‍ ആണ് ഈ പദ്ധതി തുടങ്ങി വെച്ചത്. തുടര്‍ന്ന് ഇതിന്റെ കാലാവധി സെപ്റ്റംബറില്‍ നീട്ടിയിരുന്നു. പുതിയ തീരുമാനമനുസരിച്ച് അടുത്ത മാര്‍ച്ച് 31 വരെ ഈ സ്‌കീമില്‍ നിക്ഷേപിക്കാം. വളരെ ഉയര്‍ന്ന പലിശ ലഭിക്കും എന്നത് തന്നെയാണ് ഈ സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത.

സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാളും 8 ശതമാനം പലിശ ഇത്തരം നിക്ഷേപകര്‍ക്ക് അധികം ലഭിക്കും. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള സാധാരണ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശയെങ്കില്‍ ഇവിടെ പലിശ നിരക്ക് 6.2 ശതമാനമായിരിക്കും. പലിശ മാസത്തിലൊരിക്കലോ വര്‍ഷം നാല് തവണയായിട്ടോ ആണ് ലഭിക്കുക.

50,000 രൂപയില്‍ കൂടുതലാണ് പലിശ വരുമാനമെങ്കില്‍ ടിഡിഎസ് പിടിച്ചതിന് ശേഷമായിരിക്കും തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക. ബാങ്കില്‍ നടത്തിയിട്ടുള്ള എല്ലാ തരം നിക്ഷേപങ്ങളില്‍ നിന്നും ആകെ ലഭിക്കുന്ന പലിശ വരുമാനം 50,000 ല്‍ കൂടിയാലാണ് ടിഡിഎസ് പിടിക്കുക. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി.

ഡൊമസ്റ്റിക് ടേം ഡിപ്പോസിറ്റ് എന്നുള്ളതിനാല്‍ അറുപത് വയസിന് മുകളിലുള്ള എന്‍ആര്‍ഐ അല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ നിക്ഷേപ പദ്ധതി.

ഉയര്‍ന്ന പൗരന്‍മാര്‍ക്ക് അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിച്ച് നിക്ഷേപം നടത്താം. ബാങ്കിന്റെ യോനോ ആപ്പ് വഴിയും നെറ്റ് ബാങ്കിങിലൂടെയും നിലവിലുള്ള ഇടപാടുകാരാണെങ്കില്‍ നിക്ഷേപം നടത്താവുന്നത്. കാലാവധിയ്ക്ക്് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഈ പദ്ധതിയുടെ പ്രത്യേക അധിക പലിശ നിരക്കായ .3 ശതമാനം കുറയും. അതായത് 5.9 ശതമാനമായിരിക്കും അപ്പോള്‍ ഫലത്തില്‍ ലഭിക്കുന്ന പലിശ.