Home ഭക്ഷണം ഒരേ ഭക്ഷണം. വില പലവിധം.ആരുണ്ട് ചോദിക്കാൻ?

ഒരേ ഭക്ഷണം. വില പലവിധം.ആരുണ്ട് ചോദിക്കാൻ?

ഒരേ ഭക്ഷണ സാധനത്തിന് പല ഹോട്ടലുകളിൽ പല വില. പലയിടത്തും ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വിലയാണ്. ഇതുമൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃത്യം പൈസയുമായി ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ കയറുന്നവർ കുടുങ്ങിപ്പോകും.
പലയിടങ്ങളിലും വില കുത്തനെ കൂട്ടിയിട്ടുമുണ്ട്. ചായ എട്ടു രൂപക്ക് കിട്ടുന്ന ഹോട്ടലുകളുണ്ട്. ചിലയിടത്ത് 15 രൂപ വരെ വാങ്ങും. ചെറു കടികൾക്ക് എട്ടും പത്തും പന്ത്രണ്ടും രൂപ വാങ്ങുന്നവരുണ്ട്.
35 രൂപയുണ്ടായിരുന്ന ഊണിന് നാൽപ്പതും നാൽപ്പത്തഞ്ചും കൊടുക്കേണ്ട അവസ്ഥയാണ്. ചിലയിടത്ത് ഇത് അമ്പതും അറുപതുമാകും.പൊരിച്ച മീനിന് തോന്നിയ വിലയാണ്. 40 മുതൽ 100 രൂപ വരെ വാങ്ങുന്നവരുണ്ട്. ബിരിയാണി 70 രൂപ മുതൽ 160 രൂപ വരെ പല വിലയാണ്. എന്താണ് വിലയുടെ മാനദണ്ഡമെന്ന് ചോദിക്കരുത്.
കൂൾബാറുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഏഴു രൂപയ്ക്ക് നാരങ്ങ വെള്ളം കിട്ടുമായിരുന്നെങ്കിൽ ഇന്നതിന് പത്ത് രൂപ കൊടുക്കണം. സോഡ നാരങ്ങ വെള്ളത്തിന് 15 രൂപയും.
20, 25 രൂപയ്ക്ക് ലഭിച്ചിരുന്ന ജ്യൂസിന് 35, 40,50 രൂപയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിൽ ഒരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന തട്ടുകടകളിൽ പോലും അന്യായ വിലയാണ് ഈടാക്കുന്നത്. ഇവിടങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വില വിവരം പ്രദർശിപ്പിക്കാറില്ല.
മുൻപ് ഹോട്ടൽ ഭക്ഷണ വില വർധനയ്ക്കെതിരെ പല സംഘടനകളും സമരം സംഘടിപ്പിച്ചിരുന്നു. ഹോട്ടലുകളിൽ ഭക്ഷണവില പ്രദർശിപ്പിക്കണമെന്ന നിയമം പാലിക്കാൻ പോലും പലരും ശ്രമിക്കാറില്ല. ഹോട്ടലുകളിലെ ഭക്ഷണവില ഏകീകരിക്കാൻ നേരത്തേ നിയമമുണ്ടാക്കാൻ ശ്രമമുണ്ടായിരുന്നു. പക്ഷേ ഹോട്ടലുടമകളുടെ സംഘടനയുടെ സമ്മർദ്ദത്തിൽ സർക്കാർ നീക്കം ഫലപ്രാപ്തിയിലെത്തിയില്ല. ദുരിതമോ ജനത്തിനും