Home അന്തർദ്ദേശീയം സ്വദേശികള്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കി ഒമാന്‍

സ്വദേശികള്‍ക്കുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കി ഒമാന്‍

വിദേശത്ത് നിന്ന് ഒമാനിലെത്തുന്ന സ്വദേശക്കാരായാ പൗരന്മാരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റീനില്‍ നിന്ന് ഒഴിവാക്കും. ഒമാന്‍ സുപ്രിം കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന സ്വദേശികള്‍ക്ക് ഇത് ബാധകമാണ്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഒഴികെയുള്ള മറ്റെല്ലാ നിബന്ധനകളും ഇവര്‍ക്കും ബാധകമാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് പകരം സ്വയം ക്വറന്റീന്‍ പൂര്‍ത്തീകരിക്കണം. ഹോട്ടലില്‍ ഏഴു ദിവസം താമസിക്കുവാനുള്ള ബുക്കിങ് രേഖകള്‍, സ്വദേശികള്‍ വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടതില്ലെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കി.