Home അറിവ് സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴക്ക്‌ സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴക്ക്‌ സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്.കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്കുള്ള സാധ്യത അറിയിച്ചതിനെ തുടർന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ കനത്ത മഴ ലഭിക്കും. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടി ഇടതടവില്ലാതെ പെയ്യുന്ന മഴ കാരണം പ്രാദേശികമായി ചെറിയ മിന്നല്‍ പ്രളയമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തെക്കന്‍ കേരളത്തില്‍ ആദ്യം ശക്തി പ്രാപിക്കുന്ന മഴ പിന്നീട് വടക്കന്‍ കേരളത്തില്‍ ശക്തിപ്രാപിക്കും. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും അതിശക്തമായ മഴ പെയ്യുന്നത് കണക്കിലെടുക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ പറഞ്ഞു