Home അറിവ് 61ാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍; പുതുതലമുറയ്ക്ക് വേണ്ടി സീറ്റ് വേണ്ടെന്ന് വെച്ചു

61ാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍; പുതുതലമുറയ്ക്ക് വേണ്ടി സീറ്റ് വേണ്ടെന്ന് വെച്ചു

റുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ധര്‍മപുരി സ്വദേശിയായ കെ ശിവപ്രകാശം. എന്നാല്‍ പുതുതലമുറയിലെ ഒരു കുട്ടിയുടെ അവസരം ഇല്ലാതാകുമെന്ന ചിന്തയില്‍ എംബിബിഎസ് എന്ന സ്വപ്നത്തില്‍ നിന്ന് ഇദ്ദേഹം പിന്മാറുകയും ചെയ്തു.

നീറ്റില്‍ വിജയം നേടിയാണ് ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ കയറിയത്. എംബിബിഎസ്എ പഠനം പൂര്‍ത്തിയാക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയത്. എന്നാല്‍ തന്റെ മകന്റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് പ്രകാശം പറയുന്നത്.

ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗില്‍ ശിവപ്രകാശത്തിന് സീറ്റ് ലഭിച്ചിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച വ്യക്തിയാണ് ശിവപ്രകാശം. കുട്ടിക്കാലത്തെ ഇദ്ദേഹത്തിന്റെ സ്വപ്നം ഡോക്ടര്‍ ആകാണമെന്നായിരുന്നു. നീറ്റ് റാങ്ക് പട്ടികയില്‍ 349 റാങ്കാണ് ലഭിച്ചത്. ഇതോടെ എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു.

”പ്രായാധിക്യം കാരണം പത്തോ ഇരുപതോ വര്‍ഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാല്‍, ചെറുപ്പക്കാരായവര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാന്‍ കഴിയും, വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നനിലയ്ക്ക് മറ്റൊരു വിദ്യാര്‍ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇതിനാല്‍ സീറ്റ് ഉപേക്ഷിക്കുന്നു’ -ശിവപ്രകാശം തമിഴ് മാധ്യമത്തോട് പറഞ്ഞു.

അതിനിടയില്‍ ശിവപ്രസാദത്തിന്റെ സീറ്റ് ത്യാഗം വാര്‍ത്തയായതോടെ വിശദീകരണവുമായി മെഡിക്കല്‍ കൗണ്‍സലിങ് സെലക്ഷന്‍ കമ്മിറ്റി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കല്‍ കോഴ്സില്‍ ചേരാനാകില്ലെന്നാണ് ഇവരുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഇപ്പോഴത്തെ പ്‌ളസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി.). കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ സീറ്റിന് അര്‍ഹതയില്ലെന്നും സെലക്ഷന്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.