Home അറിവ് സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്തെന്ന് അറിയാം

സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്തെന്ന് അറിയാം

കഴുത്തിലെ കശേരുക്കളുടെയും ഡിസ്കിന്റെയും അമിതമായ തേയ്മാനമാണ് കഴുത്തുവേദന ഉളവാക്കുന്ന സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്.കഴുത്തിലെ സന്ധികളുടെ തേയ്മാനം 25 മുതല്‍ 30 വയസ്സില്‍ തന്നെ കണ്ടു തുടങ്ങാം. 60 വയസ്സ് കഴിഞ്ഞ 90 % പേരിലും ഇത് എക്സ്റേ പരിശോധനയില്‍ കാണാം.

ലക്ഷണങ്ങള്‍

കഴുത്തിനു പുറകിലുണ്ടാകുന്ന വേദന, കഴുത്തിന്റെ ചലനം കുറഞ്ഞ് ഉറയ്ക്കുക. കഴുത്തില്‍ നിന്നും കൈയിലേക്ക് പോകുന്ന നാഡികള്‍ക്കോ സുഷുമ്നാ നാഡിക്കോ ഉണ്ടാകുന്ന ഞെരുക്കം തുടങ്ങിയവ.

കാരണങ്ങള്‍

1. പ്രായം കൂടുമ്പോൾ

2. പുകവലി

3. ചില ജോലികള്‍. തല കൂടുതല്‍ കുനിച്ചു കൊണ്ടോ കൂടുതല്‍ സമയം ഉയര്‍ത്തി കൊണ്ടോ , തലയില്‍ വലിയ ഭാരം താങ്ങുന്ന തരം ജോലിയുള്ളവര്‍.

4. കുറെ ഏറെ നേരം തല ഒരേ സ്ഥിതിയില്‍ വയ്ക്കേണ്ടി വരുന്നവര്‍. ഉദാഹരണത്തിന് കംപ്യൂട്ടര്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍. കൂടുതല്‍ സമയം സെല്‍ഫോണ്‍ ഉപയോഗിക്കുന്നവരിലും ഇത് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം.

5. കഴുത്തിനു മുന്‍പ് ഉണ്ടായ പരുക്കുകള്‍.

6. ചിലതരം സന്ധിരോഗങ്ങള്‍

വ്യായാമ പരിഹാരം

കഴുത്തിനു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കു നേരിട്ടും കഴുത്തിന്റെ വേദന ഉള്ളവര്‍ക്കു ഡോക്ടറുടെ നിര്‍ദേശാനുസരണവും ഇവ ചെയ്തു തുടങ്ങാം.

1. കഴുത്തിന്റെ കശേരുക്കളുടെ വഴക്കം കൂട്ടുന്ന വ്യായാമങ്ങള്‍

2. കഴുത്തിനു ചുറ്റുമുള്ള പേശികളുടെ ശക്തി കൂട്ടുന്ന വ്യായാമങ്ങള്‍.