ലോകത്തിലെ മറ്റു പക്ഷി-മൃഗാതികളിൽ നിന്നും മയിലിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഏറെ വ്യത്യസ്തമാണ്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മയിലിനെ ദേശീയ പതാര പുതപ്പിച്ച് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്ന ദൃശ്യങ്ങള്‍ കേരള ജനത ഒന്നടങ്കം കൗതുകത്തോടെയാണ് നോക്കി നിന്നത്. എന്തു കൊണ്ടാണ് ദേശീയ പതാകയില്‍ പുതപ്പിച്ച് മയിലിന് ആദരം നല്‍കുന്നത്?
1963 ലാണ് മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്തത്. പുരാണത്തിലും ഇതിഹാസങ്ങളിലും മയിലിന് നല്‍കിയ പ്രാധാന്യം തന്നെയായിരുന്നു ഇതിന് കാരണവും. ഭരണഘടന അഞ്ചാം വകുപ്പ് പ്രകാരം ദേശീയ പതാക ഉപയോഗിക്കാന്‍ പാടുന്നതും പാടില്ലാത്തതുമായ സാഹചര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വീരമൃത്യ വരിച്ച ജവാന്‍ന്മാര്‍ക്കും ദേശത്തിന്റെ ആദരം അര്‍ഹിക്കുന്നവര്‍ക്കും മരണാനന്തരം ദേശീയ പതാകയില്‍ പുതപ്പിക്കാം എന്ന് പറഞ്ഞിരിക്കുന്നു. ദേശീയ പക്ഷിയായ മയിലിനെ വീരജവാനോടാണ് ഉപമിക്കുന്നത്. അതിനാല്‍ തന്നെയാണ് മരണാനന്തരം ദേശീയ പതാകയില്‍ പുതിപ്പിക്കുന്നതും.
2018 ല്‍ ഡല്‍ഹിയിലെ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലാണ് സമാനമായ അനുഭവം ഉണ്ടായത്.ചട്ട പ്രകാരം ദേശീയ പതാകയില്‍ പൊതിഞ്ഞ് ആദരമൊരുക്കണം എന്നായിരുന്നു ഡല്‍ഹി പോലീസിന്റെ മറുപടി.