Home ആരോഗ്യം ഓണ്‍ലൈന്‍ പഠനം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്

ഓണ്‍ലൈന്‍ പഠനം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്

6-7 years cute child learning mathematics from computer.

ഓണ്‍ പഠനത്തിന്റെ കാലം വിദൂരമല്ല എന്ന് പറയുമ്പോഴും ഇത്രയും വേഗത്തില്‍ കേരളത്തില്‍ ഇത് പ്രാവര്‍ത്തികമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ നയം മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കിയപ്പോള്‍ സാങ്കേതിക പ്രശ്‌നങ്ങളും വെര്‍ച്ച്വല്‍ ക്ലാസ്സ് മുറികളെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു പോലെ നേരിടുകയാണ്. ഓടിച്ചാടി കളിച്ചു നടന്ന് പഠിച്ചിരുന്ന നമ്മുടെ കുട്ടികള്‍ ഇന്ന് ലാപ്പ് ടോപ്പും ഫോണും മാത്രമായി മുറികളില്‍ ഇരിക്കുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

  • ലാപ് ടോപ്പുകള്‍ക്കും ഫോണുകള്‍ക്കും മുന്നില്‍ മണിക്കൂറുകള്‍ കുട്ടികള്‍ ഇരിക്കുമ്പോള്‍ നിവര്‍ന്നാണോ ഇരിക്കുന്നത് എന്ന് ശ്രദ്ധിക്കണം. ക്ലാസ്സ് മുറികളില്‍ ഇരിക്കുമ്പോഴും അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ഇക്കാര്യം പറയുന്നതാണ്.
  • ഏറെ നേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന കുട്ടികള്‍ക്ക് കണ്ണിന് പ്രശ്‌നങ്ങള്‍ വന്നേക്കാം. ഇത് തടയാന്‍ സ്‌ക്രീനിന്റെ പ്രകാശം കുറഞ്ഞു പോകാതെയും കൂടി പോകാതെയും നിയന്ത്രിക്കണം.
  • കുട്ടികള്‍ ഇരിക്കുന്ന മുറികളില്‍ ലാപ്‌ടോപ്പിന്റെ വെളിച്ചം മാത്രമാകരുത്, റൂമില്‍ ലൈറ്റ് ഓണ്‍ ചെയ്ത് ഇത്് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കണം.
  • ഇടവേളകളില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യായാമങ്ങള്‍ പറഞ്ഞു കൊടുക്കണം.
  • ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തും, വെള്ളം കുടിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം

എല്ലാത്തിനും ഉപരിയായി ക്ലാസ്സ് നടക്കുമ്പോള്‍ കുട്ടിയുടെ അടുത്ത് ഉണ്ടാകാന്‍ ശ്രമിക്കണം. ക്ലാസ്സ് റൂമില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും ഒന്നിച്ച് ഇരുന്നിരുന്ന കുട്ടികള്‍ തനിച്ച് ഇരിക്കുമ്പോള്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടേകാം. ഇതൊഴിവാക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണം.