Home അറിവ് ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജിയേതെന്നറിയണോ?

ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജിയേതെന്നറിയണോ?

2021 വര്‍ഷം അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യമാണ് പ്രസ്തുത വിവരങ്ങള്‍ പുറത്ത് വിട്ടത്.

അവരുടെ കണക്കുകള്‍ അനുസരിച്ച്, 2021ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച ഇമോജി ‘സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന’ ഇമോജിയാണ് (Face with tears of joy). ലിസ്റ്റില്‍ ഇടംപിടിച്ച മറ്റ് ഇമോജികളേക്കാള്‍ അഞ്ച് ശതമാനം കുടുതല്‍ ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്.

രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ഇമോജികളുടെ വിവിധ വിഭാഗങ്ങളില്‍ ഫ്ലാഗുകള്‍ക്കാണ് ഏറ്റവും ഡിമാന്റ് കുറവ്. അതേസമയം, മുഖത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാന്‍ുമാണ്. വാഹനങ്ങളുടെ വിഭാഗത്തില്‍ റോക്കറ്റിനാണ് ആരാധകര്‍ കൂടുതല്‍. അതേസമയം, പൂച്ചണ്ട് ഇമോജിക്കും ചിത്രശലഭ ഇമോജിക്കും ആരാധകര്‍ കുറവല്ല.