Home ആരോഗ്യം പ്രാതലിന് വേണം പ്രോട്ടീന്‍; എന്തുകൊണ്ടെന്ന് അറിയാം

പ്രാതലിന് വേണം പ്രോട്ടീന്‍; എന്തുകൊണ്ടെന്ന് അറിയാം

food high in protein,protein sources

മ്മുടെ ശരീരത്തിന് വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പ്രാതലില്‍ നിന്ന് ലഭിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്.

എല്ലുകള്‍ക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് ഗ്യാസ്‌ട്രോഇന്റസ്റ്റിനല്‍ ഹോര്‍മേണുകളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന്? സിഗ്‌നല്‍ നല്‍കും.

ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് എപ്പോഴും ഊര്‍ജ്ജസ്വലരാക്കി നിര്‍ത്തുന്നു. കൂടാതെ തലവേദന, അലസത, മയക്കം, ഇടയ്ക്കുള്ള വിശപ്പ് എന്നിവയെയും ഇല്ലാതാക്കുന്നു.

പ്രോട്ടീന്‍ കൂടുതലടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വിശക്കില്ല.