Home പ്രവാസം നാട്ടിലേക്ക് വരുന്ന വിദേശികള്‍ ഇനി ‘എയര്‍ സുവിധ’യില്‍ രജിസ്റ്റര്‍ ചെയ്യണം

നാട്ടിലേക്ക് വരുന്ന വിദേശികള്‍ ഇനി ‘എയര്‍ സുവിധ’യില്‍ രജിസ്റ്റര്‍ ചെയ്യണം

വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്ന എല്ലാ പ്രവാസികളും ‘ എയര്‍ സുവിധ’ എന്ന പുതിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇനി മുതല്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്നും സത്യവാങ്മൂലങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ നാട്ടിലെത്തുന്നവര്‍ക്കും പുതിയ നിയമം ബാധകമാണ്.

യാത്രാ വിവരങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, നാട്ടിലെ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. 96 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റിന്റെ ഫലവും സൈറ്റില്‍ അപ് ലോഡ് ചെയ്യാം. നാട്ടിലേക്ക് വരുന്ന വിദേശികള്‍ ഇനി ‘എയര്‍ സുവിധ’യില്‍ രജിസ്റ്റര്‍ ചെയ്യണം

നാട്ടിലെത്തുന്നവര്‍ രജിസ്‌ട്രേഷന്‍ ചെയ്താല്‍ ലഭിക്കുന്ന നമ്പറും ഫോറത്തിന്റെ പ്രിന്റ് ഔട്ടും ഹെല്‍ത്ത് ഓഫീസര്‍ക്ക് നല്‍കണം. ഇവിടെ നിന്നും ഹെല്‍ത്ത് ഓഫീസറുടെ അനുമതി പ്രകാരം യാത്രകാര്‍ക്ക് വീട്ടിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ പോകാവുന്നതാണ്.