Home ആരോഗ്യം പല്ലുകളുടെയും മോണയുടെയും ആരോഗ്യം ഏറെ പ്രധാനം; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

പല്ലുകളുടെയും മോണയുടെയും ആരോഗ്യം ഏറെ പ്രധാനം; ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

ല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. ശരീരം നോക്കുന്ന അതേ ശ്രദ്ധയോടെ നമ്മള്‍ പല്ലുകളേയും സംരക്ഷിക്കേണ്ടതായുണ്ട്. ആരോഗ്യമുള്ള പല്ലുകള്‍ക്കായി രണ്ട് നേരം പല്ലു തേയ്ക്കുന്നതിനൊപ്പം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. പല്ലുകളെ സംരക്ഷിക്കുന്നതിന് അന്നജം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

മത്സ്യം: സാല്‍മണ്‍, ട്യൂണ പോലുള്ള മത്സ്യങ്ങളില്‍ വൈറ്റമിന്‍ ഡി, ഒമേഗ 3 ഫാറ്റിആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പല്ലുകള്‍ പൊട്ടാനുള്ള സാധ്യത കുറയ്ക്കുക മാത്രമല്ല മോണയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. മോണയിലെ രക്തസ്രാവം തടയാനും ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

ഇലക്കറികള്‍: പച്ചനിറത്തിലുള്ള ഇലക്കറികളില്‍ ദന്താരോഗ്യത്തിന് ഗുണം ചെയ്യും. ഇവയില്‍ ചില പ്രീബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ കാല്‍സ്യം കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ പല്ലിന്റെ ഇനാമല്‍ സംരക്ഷിക്കാന്‍ സഹായിക്കും. മോണപ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ചീരയില്‍ ബീറ്റാ കരോട്ടിന്‍ നിറഞ്ഞിരിക്കുന്നു. ഇത് പല്ലുളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

ഓറഞ്ച്: ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുള്ള പഴമാണ് ഓറഞ്ച്. ഇത് വായിലെ രക്തക്കുഴലുകളെയും ബന്ധിപ്പിക്കുന്ന ടിഷ്യുകളെയും ശക്തിപ്പെടുത്തുന്നു. മോണയുടെ വീക്കം കുറയ്ക്കാനും വൈറ്റമിന്‍ സി സഹായിക്കും.

മുന്തിരി: ഫ്‌ലേവനോയ്ഡുകള്‍ എന്നറിയപ്പെടുന്ന ശക്തമായ ആന്റിഓക്സിഡന്റുകള്‍ മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുന്തിരിപ്പഴങ്ങളിലെ ചില സംയുക്തങ്ങള്‍ പല്ലുകളെ കൂടുതല്‍ ശക്തിപ്പെടുത്തും.

ചീസ്: പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ചീസ്. ഇതില്‍ പഞ്ചസാര കുറവാണ്, കാല്‍സ്യം കൂടുതലാണ്. പല്ലിന്റെ ഇനാമലിനെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗപ്രദമാകുന്ന പ്രോട്ടീന്‍ ആണ് കെയ്സിന്‍. ചീസിലും ഫോസ്‌ഫേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് വായിലെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു.