Home വിനോദം ഗംഭീര ഓഫറുമായി നെറ്റ്ഫ്‌ലിക്‌സ്; പൂര്‍ണ്ണമായും സൗജന്യമായി ആസ്വദിക്കാം

ഗംഭീര ഓഫറുമായി നെറ്റ്ഫ്‌ലിക്‌സ്; പൂര്‍ണ്ണമായും സൗജന്യമായി ആസ്വദിക്കാം

ന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമാണ്. നെറ്റ്ഫ്‌ലിക്‌സ്. സിനിമാപ്രേമികളും മറ്റും കൂടുതലായും ആശ്രയിക്കുന്നത് നെറ്റ്ഫ്‌ലിക്‌സിനെ ആയിരിക്കും. ഇപ്പോഴിതാ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരമാണ് നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിരിക്കുന്നത്. ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് സൗജന്യ സേവനം കമ്പനി നല്‍കുന്നത്.

അടുത്ത മാസം അഞ്ച് ആറ് തിയതികളിലാണ് ഈ വമ്പന്‍ ഓഫര്‍ ലഭ്യമാകുക. കൂടുതല്‍ സബ്‌സ്‌ക്രൈബേര്‍സിനെ ലക്ഷ്യമിട്ടാണ് 48 മണിക്കൂര്‍ നേരം ആപ്പില്‍ സൗജന്യ ആസ്വാദനത്തിന് അവസരം ഒരുക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഓഫര്‍ ലഭിക്കുക. ഈ ദിവസങ്ങളില്‍ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.

കഴിഞ്ഞ മാസമാണ് ഈ സൗജന്യ സേവനത്തെക്കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. തങ്ങളുടെ മികച്ച കണ്ടന്റുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഈ ഓഫര്‍ വഴി കഴിയുമെന്നാണ് നെറ്റ്ഫല്‍ക്സ് അധികൃതര്‍ കരുതുന്നത്.