Home അറിവ് പോലീസ് സേവനങ്ങള്‍ വിരല്‍പ്പാടകലെ… പോള്‍ ആപ്പിനെക്കുറിച്ചറിയാം

പോലീസ് സേവനങ്ങള്‍ വിരല്‍പ്പാടകലെ… പോള്‍ ആപ്പിനെക്കുറിച്ചറിയാം

കേരള പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ ആപ് മികച്ച പ്രതികരങ്ങള്‍ തേടി മുന്നോട്. ഇരുപത്തിയഞ്ചോളം പോലീസ് സേവനങ്ങള്‍ ഒരൊറ്റ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ആപ്ലിക്കേഷനാണ് പോള്‍ ആപ്.

പ്ലേസ്റ്റോറില്‍ നിന്നുമാണ് ആപ് ലഭിക്കുന്നത്. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍, എഫ് ഐ ആര്‍ പരിശോധിക്കൽ, പാസ് പോര്‍ട്ട് വെരിഫിക്കേഷന്‍, സൈബര്‍ പരാതികള്‍ തുടങ്ങിയവ ആപിലൂടെ അറിയാന്‍ സാധിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. നിലവില്‍ 1,50,000 ത്തിലധികം ആളുകള്‍ ആപ് ഡൗലോഡ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെയും സഹായങ്ങള്‍ ആവശ്യമുള്ള സീനിയര്‍ സിറ്റിസണ്‍സിന്റെ വിവരങ്ങള്‍ ആര്‍ക്കും ആപ്പിലൂടെ പോലീസ് അധികൃതര്‍ക്ക് അറിയിക്കാം. പൊതുജനങ്ങള്‍ക്ക് ഏത് സമയവും പോലീസ് സേവനങ്ങള്‍ ലഭ്യമാകുന്നതിന് പോള്‍ ആപ് സഹായകരമാണ്.