Home കൗതുകം ആദ്യ പ്രസവം കഴിഞ്ഞ് 26ാം ദിവസം വീണ്ടും ഇരട്ടക്കുട്ടികളുടെ ജനനം… സത്യത്തില്‍ സംഭവിച്ചത്

ആദ്യ പ്രസവം കഴിഞ്ഞ് 26ാം ദിവസം വീണ്ടും ഇരട്ടക്കുട്ടികളുടെ ജനനം… സത്യത്തില്‍ സംഭവിച്ചത്

ആദ്യ പ്രവസം കഴിഞ്ഞ് 26 ദിവസങ്ങള്‍ക്ക് ശേഷം യുവതി വീണ്ടും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ വാര്‍ത്ത സാധാരണക്കാരെ മാത്രമല്ല ശാസ്ത്ര ലോകത്തെ വരെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരുടെയും ചോദ്യം.

ബംഗ്ലാദേശ് സ്വദേശിനി ആരിഫയ്ക്കാണ് ഒരു മാസത്തെ ഇടവേളയില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചത്. ആദ്യ പ്രസവത്തിനായി ആശുപത്രിയില്‍ പോകുകയും സുഖപ്രസവത്തിലൂടെ കുഞ്ഞ് ജനിക്കുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് എത്തി 26ാം ദിവസം വീണ്ടും വേദന കാണുകയായിരുന്നു. എന്നാല്‍ ഇത് പ്രസവ വേദനയാണെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഇല്ലതാനും.

മറ്റൊരു ആശുപത്രിയിലേക്കാണ് രണ്ടാമത്ത് എത്തിയത്. അവിടെ നിന്നും ചെയ്ത സ്‌കാനിങില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെന്നും പ്രസവ വേദനയാണ് ആരിഫയ്ക്ക് വരുന്നത് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സത്യം അതായിരുന്നു.

സംഭവത്തിന് പിന്നിലെ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ ആരിഫയ്ക്ക് രണ്ട് ഗര്‍ഭപാത്രം ഉണ്ടായിരുന്നതായും ഇത് ആദ്യ പ്രസവത്തില്‍ ഡോക്ടര്‍മാര്‍ അറിയാതെ പോയതാണ് സംഭവത്തിന് പുറകില്‍. സര്‍ജറി ചെയ്താണ് ഇരട്ടക്കുട്ടികളെ പുറത്തെടുത്തത്. സംഭവത്തിന് ശേഷം ആദ്യ പ്രസവം നടന്ന ആശുപത്രിയ്ക്ക് നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഒരോ കാലയളവില്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാകേണ്ടി വന്ന സന്തോഷത്തിലും ആശങ്കയിലുമാണ് ആരിഫയും കുടുംബവും.