പറമ്പിലും പാടത്തും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പോകുന്ന തൊട്ടാര്‍വാടിയുടെയും മഷിതണ്ടിന്റെയും ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടി പോകും. ഇന്നത്തെ കുട്ടികള്‍ക്ക് മഷിതണ്ട് അത്രയും സുപരിചിതമായ വസ്തുവായിരിക്കില്ല എന്നാല്‍ ഒരു രണ്ട് നൂറ്റാണ്ട് മുന്‍പ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ സ്‌ളേറ്റ് മായ്ക്കാന്‍ ഉപയോഗിച്ചിരുന്നത് മഷിതണ്ടായിരുന്നു. സ്‌കൂളില്‍ പോകുന്ന വഴിയില്‍ അന്നതേക്കുള്ള മഷിതണ്ട് പൊട്ടിച്ച് സൂക്ഷിക്കും. ഇന്നിപ്പോള്‍ സ്‌ളേറ്റില്‍ എഴുതുന്ന കുട്ടികള്‍ ഇല്ലാതായതോടെ മഷിതണ്ടിന്റെ ഡിമാന്റും കുറഞ്ഞു, കുട്ടികള്‍ അറിയാതെയുമായി. അതു പോലെ തന്നെ രസകരമായിരുന്ന ഒന്നായിരുന്നു തൊട്ടാര്‍വാടി.. കുട്ടിക്കാലത്ത് തൊട്ടാവാടിയുടെ ഓരോ ഇലയും തൊട്ട് വാടുന്നത് നോക്കി നില്‍ക്കാത്തവര്‍ ഉണ്ടാക്കില്ല. എന്നാലിപ്പോള്‍ ഇതൊന്നും ആര്‍ക്കും വേണ്ടാതെയായി.
തൊട്ടാര്‍വാടിയുടെയും മഷിതണ്ടിന്റെയും യഥാര്‍ത്ഥ ഗുണങ്ങള്‍ അന്നും ഇന്നും മലയാളി അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. മഷിതണ്ട് ഒരു ഔഷധ ചെടിയാണ്. ഇതിന്റെ സമൂലം വൃക്ക രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധമാണ്. തലവേദനയ്ക്കും മറ്റു വേദനകള്‍ക്കും ഇത് ഉത്തമ ഔഷധമാണ്.

തൊട്ടാര്‍വാടി പല രോഗങ്ങള്‍ക്കും പരിഹാരം തരുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെ ഇതിലൂടെ ചികിത്സിച്ച് മാറ്റാര്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. വാതം മൂലമുള്ള സന്ധി വേദനയ്ക്കും നീരിനും ഇത് അരച്ച് തേച്ചാല്‍ ശമനം ലഭിക്കും, മാറാത്ത മുറിവുകള്‍ ഇത് ഞെടിയിടയില്‍ ഉണക്കി തരും.