Home അറിവ് മാതൃജ്യോതി പദ്ധതിയിലൂടെ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ

മാതൃജ്യോതി പദ്ധതിയിലൂടെ അമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ

സംസ്ഥാന സര്‍ക്കാരിന്റെ മാതൃജ്യോതി പദ്ധതിയില്‍ കൂടുതല്‍ അമ്മമാരെ കൂടി ഉള്‍ക്കൊള്ളിക്കുന്നു. കാഴ്ച്ച പരിമിധിയും മറ്റും വെല്ലുവിളികളും നേരിടുന്ന അമ്മമാര്‍ക്ക് കുട്ടികളെ നോക്കാനുള്ള ധനസഹായമായാണ് പദ്ധതി രൂപികരിച്ചിരിക്കുന്നത്. ജോലി പോകാന്‍ സാധിക്കാത്ത അമ്മമാര്‍, കുടുംബത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ എന്നിവരും ഇക്കൂട്ടത്തില്‍ പെടും.

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലാണ് പദ്ധതി. പ്രതിമാസം 2000 രൂപയാണ് അമ്മമാര്‍ക്ക് ലഭിക്കുന്നത്.24 മാസത്തെ ആനുകൂല്യം ലഭികാനായി മൂന്നുമാസത്തിനകം അപേക്ഷ സമർപ്പിക്കുക .ഇനി അപേക്ഷ സമർപ്പിക്കുന്നത് മൂന്ന് മാസ൦ മുതൽ ഒരു വർഷം വരെ കഴിഞ്ഞിട്ട് ആണെങ്കിൽ അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിയ്ക്ക് രണ്ട് വയസാകുന്നത് വരെയുള്ള കാലയളവിലേക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് നോക്കാം.കാഴ്ചവൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്), ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍, പാസ്‌ ബുക്കിന്‍റെ വിവരങ്ങള്‍