Home വാണിജ്യം മൊബൈല്‍ വരിക്കാരില്‍ കൂടുതലും ജിയോ വരിക്കാര്‍; രണ്ടാമത് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ നഷ്ടത്തില്‍

മൊബൈല്‍ വരിക്കാരില്‍ കൂടുതലും ജിയോ വരിക്കാര്‍; രണ്ടാമത് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ നഷ്ടത്തില്‍

പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയ്ക്ക് ജൂണില്‍ മാത്രം 42.8 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ട്രായിയുടെ കണക്കുകള്‍. അതോടൊപ്പം റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും ജൂണില്‍ വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായും പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

ജൂണിലെ കുറവോടെ വോഡഫോണ്‍ ഐഡിയ വരിക്കാരുടെ എണ്ണം 27.3 കോടിയായി ചുരുങ്ങി. ജിയോയ്ക്ക് ജൂണില്‍ 54.6 ലക്ഷം വരിക്കാരെയാണ് അധികം ലഭിച്ചത്. എയര്‍ടെല്ലിന് 38.1 ലക്ഷം വരിക്കാര്‍ ജൂണില്‍ വര്‍ധിച്ചു.

ജിയോയുടെ മൊത്തം വരിക്കാര്‍ നിലവില്‍ 43.6 കോടിയാണ്. എയര്‍ ടെല്ലിന്റെ വരിക്കാര്‍ ജൂണിലെ വര്‍ധനയോടെ 35.2 കോടിയായി.

രാജ്യത്തെ മൊത്തം മൊബൈല്‍ വരിക്കാര്‍ ട്രായിയുടെ കണക്കുകള്‍ പ്രകാരം 120.2 കോടിയാണ്. നഗര മേഖലയിലെ വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായപ്പോള്‍ ജൂണില്‍ ഗ്രാമ പ്രദേശങ്ങളില്‍ മൊബൈല്‍ വരിക്കാര്‍ കുറഞ്ഞു. ബ്രോഡ് ബാന്‍ഡ് വരിക്കാരുടെ എണ്ണത്തില്‍ ജൂണില്‍ മാത്രം ഒരു കോടി വര്‍ധനയാണ് രേഖപ്പെടുത്തിയത്.