Home അറിവ് സന്ദര്‍ശക വിസയുള്ളവര്‍ക്ക് ദുബായിലേക്ക് പോകാം; വിലക്കുകള്‍ നീക്കി

സന്ദര്‍ശക വിസയുള്ളവര്‍ക്ക് ദുബായിലേക്ക് പോകാം; വിലക്കുകള്‍ നീക്കി

നി സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് യാത്രചെയ്യാം. യുഎഇ-യിലേക്ക് പ്രവേശനം സാധ്യമായ രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്‌ലൈ ദുബായ് അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമാണ്.

ഇന്ത്യ, നേപ്പാള്‍, നൈജീരിയ, പാകിസ്താന്‍, ശ്രീലങ്ക, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 14 ദിവസം തങ്ങിയ രാജ്യത്തെ സ്ഥിതി അടിസ്ഥാനമാക്കിയാവും കോവിഡ് പരിശോധനാ നിബന്ധനകളെന്നും ഫ്‌ലൈ ദുബായ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.

യാത്രക്കാര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ (ജിഡിആര്‍എഫ്എ) അനുമതി ഉണ്ടായിരിക്കണം. ഇതിന് പുറമേ 48 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലവും ഹാജരാക്കണം.