Home അറിവ് അങ്കണവാടികളിൽ കുട്ടികൾക്ക് പാലും, തേനും, മുട്ടയും നൽകും

അങ്കണവാടികളിൽ കുട്ടികൾക്ക് പാലും, തേനും, മുട്ടയും നൽകും

അങ്കണവാടികളിൽ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും തേനും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോഴിമുട്ടയും തേനും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാലുമാണ് നൽകുക. ഒരു കുട്ടിക്ക് ആറുതുള്ളി തേനാണ് നൽകുക. പദ്ധതിക്ക്‌ തേൻകണം എന്നാണ് പേര്. ഹോർട്ടികോർപ്പുമായി ചേർന്നാണ് വിതരണം.

നിലവിൽ റാഗിപ്പൊടി കുറുക്കിയത്, കഞ്ഞി, ഉപ്പുമാവ് എന്നിവയാണ് നൽകുന്നത്…മിൽമപ്പാലോ, ക്ഷീരസംഘങ്ങളിലെ പാലോ വേണം നൽകാൻ. ഇവ ലഭിക്കാത്ത സ്ഥലങ്ങളിൽ ക്ഷീരകർഷകരിൽനിന്ന്‌ നേരിട്ട് സ്വീകരിക്കാം. പാൽ വിതരണംചെയ്യുന്ന ദിവസം കുട്ടി അവധിയായാൽ പിറ്റേന്ന് തൈരോ മോരോ നൽകണം …ഒരു ലിറ്റർപാലിന് 50 രൂപയും ഒരു മുട്ടയ്ക്ക് ആറുരൂപയിലും കൂടരുതെന്നാണ് നിർദേശം. പ്രഭാതഭക്ഷണത്തോടൊപ്പം വേണം പാലും മുട്ടയും നൽകാൻ. പത്തുദിവസത്തിൽക്കൂടുതൽ പഴക്കമുള്ള മുട്ട ഉപയോഗിക്കരുത്.

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് കുട്ടികൾക്കായി പോഷകാഹാരം നൽകുന്നത്. നിലവിൽ വിതരണംചെയ്യുന്ന മറ്റ് ഭക്ഷണങ്ങൾ ഇതോടൊപ്പം തുടരും