Home അറിവ് ഇനി ട്രൂകോളര്‍ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇനി ട്രൂകോളര്‍ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഫോണില്‍ വിളിക്കുന്നവരെ അറിയാന്‍ ഇനി ട്രൂകോളര്‍ വേണ്ട. പുതിയ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് കേന്ദ്ര ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.

പരിചയമില്ലാത്ത നമ്പറില്‍ നിന്നും കോള്‍ വരുമ്പോൾ ഉടമയുടെ പേര് ദൃശ്യമാകുന്ന സംവിധാനമാണ് ട്രൂകോളര്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നത്.

എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സംവിധാനം വരുന്നതോടെ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് ഒരുക്കുക. സ്വകാര്യ ആപ്പ് ആയ ട്രൂകോളര്‍ ഫോണിലെ കോണ്‍ടാക്‌ട് ലിസ്റ്റ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്